About Us

India has a rich medical heritage. Our forefathers had been created our own style of treatment by using natural things. It is revealed Charaka of BC 800 and Susrutha of 500 BC. Charaka is considered as the author of “CharakaSamhidha” , meanwhile Susrutha is considered as the expert medical officer in the ancient India. On those days treatments are considered according to the Physical difference and environmental factors of human beings.

Ayurveda is the gift of kerala to the world. The Dutch governor of Cochin of 16th Century Certified in the Horthus Malabaricus through the kerala is store house of bio wealth Especially Medical Plants.

Malabar Herbal Research Centre Situated at Parappanangadi in Malappuram District in 2008 is the new footsteps in the field of Ayurveda.Malabar Herbal Medicine Products are marketing after many Tests and Researches done by Efficient Ayurvedic Experts and Experienced Medical Officers.Malabar Herbal Research Centre helps the treatment of modern mankind. Jeevari, Malabar Hair Ton etc. are being marketed by this institution.

Why Us ?

Ayurvedic: 100%
Quality Tests: 100%
Packaging: 100%

ഭാരതത്തിന് സമ്പന്നമായ ഒരു വൈദ്യശാസ്ത്ര പാരമ്പര്യമുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഭാരതത്തിലെ ജൈവസമ്പന്നമായ പ്രകൃതിയെ ഉപയോഗപ്പെടുത്തി തനതായ ഒരു വൈദ്യശാസ്ത്ര രീതി രൂപപ്പെടുത്തിയിരുന്നു. ബി.സി. 800ല്‍ ജീവിച്ചിരുന്ന ചരകനും ബി.സി. 500ല്‍ ജീവിച്ചിരുന്ന സുശ്രുതനും ഒക്കെത്തന്നെ ഇത് സാക്ഷ്യപ്പെടുത്തുന്നു. പ്രാചീന ഭാരതത്തിലെ പ്രധാന ആയുര്‍വേദ ഗ്രന്ഥമായ ചരകസംഹിതയുടെ രചയിതാവും ഭിഷഗ്വരനുമായിരുന്നു ചരകനെങ്കില്‍ പ്രാചീന ഭാരതത്തിലെ പ്രഗത്ഭനായ ശസ്ത്രക്രിയ വിദഗ്ധനായിരുന്നു സുശ്രുതന്‍. മനുഷ്യര്‍ തമ്മിലുള്ള ശാരീരിക വ്യത്യാസങ്ങളും പാരിസ്ഥിതിക ഘടകങ്ങളിലെ വ്യത്യാസങ്ങളും പരിഗണിച്ചായിരുന്നു അക്കാലങ്ങളിലെ ചികിത്സാ സമ്പ്രദായങ്ങള്‍.

കേരളം ലോകത്തിന് നല്‍കിയ വരദാനമാണ് ആയുര്‍വേദം. ജൈവസമ്പത്തിന്റെ വിശിഷ്യാ ഔഷധ സസ്യങ്ങളുടെ കലവറയായ കേരളത്തെ ഹോര്‍ത്തുസ് മലബാറിക്കസ്സിലൂടെ 16-ാം നൂറ്റാണ്ടില്‍ കൊച്ചിയിലെ ഡച്ച് ഗവര്‍ണ്ണറായിരുന്ന വാന്‍ റീഡ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ സുഗന്ധ ദ്രവ്യങ്ങളുടെ വാണിജ്യത്തിന് മലബാറിലേക്ക് ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നും കച്ചവടക്കാര്‍ പ്രവഹിച്ചിരുന്നു.

കേരളത്തിലെ ആയുര്‍വേദ രംഗത്ത് പുതിയ കാല്‍വെപ്പുമായി 2008-ല്‍ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ സ്ഥാപിതമായ ആയുര്‍വേദ മരുന്നു നിര്‍മ്മാണ കമ്പനിയാണ് മലബാര്‍ ഹെര്‍ബല്‍ റെമഡീസ് ആന്റ് റിസര്‍ച്ച് സെന്റര്‍. നൂറുകണക്കിന് വര്‍ഷങ്ങളുടെ അനൂഭവങ്ങളിലൂടെ ഫലസിദ്ധി തെളയിച്ച താളിയോലകളിലെ ഔഷധക്കൂട്ടു രഹസ്യങ്ങള്‍ കൂടുതല്‍ പരീക്ഷണം നടത്തി ആധുനിക കാലഘട്ടത്തിലെ ചികിത്സക്ക് ഉപയുക്തമാക്കുകയാണ് മലബാര്‍ ഹെര്‍ബല്‍ റെമഡീസ് ആന്റ് റിസര്‍ച്ച് സെന്റര്‍ ചെയ്യുന്നത്. വിദഗ്ധരായ ആയുര്‍വേദ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തില്‍ പ്രഗത്ഭരായ ആയുര്‍വേദ വൈദ്യന്‍മാര്‍ ചേര്‍ന്ന് തയ്യാര്‍ ചെയ്യുന്ന മലബാര്‍ റെമഡീസിന്റെ ഉത്പന്നങ്ങള്‍ നിരവധി കെമിക്കല്‍ ലബോറട്ടറി പരിശോധന നടത്തി ഉന്നത നിലവാരം ഉറപ്പു വരുത്തിയാണ് വിപണിയില്‍ ഇറങ്ങുന്നത്.ഇന്ന് വിപണിയില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന ജീവരി ,മലബാര്‍ ഹെയര്‍ ടോണ്‍ തുടങ്ങിയവ ഈ സ്ഥാപനത്തില്‍ നിന്നാണ് .